ആസാം നിയമസഭാ മന്ദിരത്തില്‍ ബോംബുസ്ഫോടനം
ഗുവാഹത്തി: ആസാം നിയസഭാ മന്ദിരത്തില്‍ ജൂണ്‍ 20 തിങ്കളാഴ്ച ബോംബ്സ്ഫോടനമുണ്ടായി. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിയത്. ഉള്‍ഫാ തീവ്രവാദികളാണ് ബോംബ് വച്ചതെന്നു സംശയിക്കുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരൊഴികെ ആരും കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുകള്‍ക്കും മന്ത്രിമാരുടെ ഓഫീസുകള്‍ക്കും സ്ഫോടനത്തില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് പൊലീസ് സേന നിയമസഭാ മന്ദിരം വളഞ്ഞിരിക്കുകയാണ്. ഉയര്‍ന്ന പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ഇതിനിടെ, നഗരത്തിലെ മാലിഗോണ്‍ ചരിയാലിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഉള്‍ഫ തീവ്രവാദികല്‍ സ്ഥാപിച്ചിരുന്ന ഉഗ്രസ്ഫോടകശേഷിയുള്ള ബോംബ് കണ്ടെടുത്ത് നിര്‍വീര്യമാക്കി.
ഞായറാഴ്ച ആസാമിലെ നല്‍ബാലിയിലുണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ ഒരു പൊലീസുകാരനും നാല് ഉള്‍ഫ തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications