മൃഗവേട്ട കേസില്‍ പട്ടൗഡിക്ക് ജാമ്യം ലഭിച്ചു
ജഹ്ജര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിക്ക് ജാമ്യം ലഭിച്ചു.
രണ്ടു ദിവസത്തെ പൊലീസ് റിമാന്റിനു ശേഷം ജൂണ്‍ 20 തിങ്കളാഴ്ച ജഹ്ജറിലെ കോടതിയാണ് പട്ടൗഡിക്ക് ജാമ്യം അനുവദിച്ചത്. ശനിയാഴ്ചയാണ് പട്ടൗഡി കോടതിയില്‍ കീഴടങ്ങിയത്.
തിങ്കളാഴ്ച ദില്ലിയിലേക്ക് വീട്ടിലേക്ക് പട്ടൗഡിയെ കൊണ്ടുപോയ പൊലീസ് അവിടെ നിന്നും വേട്ടക്ക് ഉപയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വാഹനത്തിന്റെ ആര്‍സി കണ്ടെടുത്തിരുന്നു.












Click it and Unblock the Notifications