കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടൗഡിയുടെ വാഹനത്തിന്റെ ആര്‍സി കണ്ടെടുത്തു

  • By Staff
Google Oneindia Malayalam News

ദില്ലി: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ പ്രതിയായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയെ ജൂണ്‍ 20 തിങ്കളാഴ്ച ദില്ലിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ കൊണ്ടുവന്നു. അവിടെ നിന്നും നായാട്ടിനുപയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മാരുതി ജിപ്സിയുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) പൊലീസ് കണ്ടെടുത്തു.

പട്ടൗഡിയുടെ പേരില്‍ രജിസ്റര്‍ ചെയ്ത വാഹനം നേരത്തെ നായാട്ടു നടത്തിയ പ്രദേശത്തു നിന്നും പിടിച്ചെടുത്തിരുന്നു.

ആര്‍സി കണ്ടെടുത്തതിനു ശേഷം പൊലീസ് പട്ടൗഡിയെ ജഹ്ജാറിലേക്കു തിരിച്ചുകൊണ്ടുപോയി. വയറ്റില്‍ അസുഖമുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പട്ടൗഡിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

പട്ടൗഡിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. പട്ടൗഡിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X