പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു
ദില്ലി: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് രണ്ടര രൂപയും ഡീസലിന് രണ്ട് രൂപയുമാണ് വര്‍ദ്ധനവ്. ജൂണ്‍ 20 തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ വര്‍ദ്ധനവ് നിലവില്‍ വരും. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടിയിട്ടില്ല.
ഇടതുപാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തിനിടെ തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
പെട്രോള്‍, ഡീസല്‍ വില കൂട്ടിയെങ്കിലും അസംസ്കൃതഎണ്ണയുടെ ഉയര്‍ന്ന വില കാരണം എണ്ണക്കമ്പനികളുടെ വരുമാനത്തില്‍ തുടര്‍ന്നും നഷ്ടമുണ്ടാകുമെന്ന് പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.












Click it and Unblock the Notifications