എണ്ണവില വര്‍ധനവ്: ഇടതുപാര്‍ട്ടികള്‍ പ്രതിഷേധ പരിപാടികള്‍ക്ക്
ദില്ലി: പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടതുപാര്‍ട്ടികള്‍ ജൂണ്‍ 28ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
എണ്ണ വില വര്‍ധനവ് ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്പിക്കുമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചത് അവശ്യസാധനങ്ങളുടെ വില ഉയരാന്‍ കാരണമാകുമെന്ന് രാജ ചൂണ്ടിക്കാട്ടി.
അതേ സമയം മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിക്കേണ്ടെന്ന കേന്ദ്രതീരുമാനത്തില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.












Click it and Unblock the Notifications