സമരം: പെട്രോള്‍ പമ്പുകള്‍ തുറന്നില്ല
ദില്ലി: രാജ്യത്തെമ്പാടുമുള്ള പെട്രോള്‍ പമ്പുകള്‍ ജൂണ്‍ 20 തിങ്കളാഴച അടച്ചിട്ടു. കമ്മിഷന്‍ വര്‍ധിപ്പിക്കുക, ഏകീകൃത വില നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെഡറേഷന്‍ ഒഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സാണ് ഒരു ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേ സമയം കേരളത്തില്‍ പെട്രോള്‍ പമ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ കരിദിനം ആചരിക്കാനാണ് തീരുമാനം.
ജൂണ്‍ 19 ഞായറാഴ്ച അര്‍ധരാത്രിയാണ് 24 മണിക്കൂര്‍ സമരം തുടങ്ങിയത്. തിങ്കളാഴ്ച അര്‍ധരാത്രി വരെയാണ് സമരം. പൊതുമേഖലയിലെ എണ്ണക്കമ്പനികളുടെ പെട്രോള്‍ പമ്പുകള്‍ക്കു പുറമെ റിലയന്‍സ്, എസ്സാര്‍ ആന്റ് ഷെല്‍ തുടങ്ങിയ സ്വകാര്യ കമ്പനികളുടെ പെട്രോള്‍ പമ്പുകളും സമരത്തിന്റെ ഭാഗമായി അടച്ചിട്ടിട്ടുണ്ട്.
പെട്രോളിന്റെയും ഡീസലിന്റെയും ഡീലര്‍ കമ്മിഷന്‍ അഞ്ച് ശതമാനമായി ഉയര്‍ത്തണമെന്നാണ് ഫെഡറേഷന്റെ ആവശ്യം.












Click it and Unblock the Notifications