Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പെട്രോള്‍ പമ്പുകള്‍ തുറന്നു

കൊച്ചി: സംസ്ഥാനത്തെ ആയിത്തിഇരുന്നൂറോളം പെട്രോള്‍ പമ്പുകള്‍ ജൂണ്‍ 20 തിങ്കളാഴ്ച തുറന്നു പ്രവര്‍ത്തിച്ചു. ദേശവ്യാപകമായി പെട്രോള്‍ പമ്പുകള്‍ പണിമുടക്കാന്‍ ഓള്‍ ഇന്ത്യാ പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷന്‍ ആഹ്വാനം നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ പ്രതിഷേധകസൂചകമായി കരിദിനമാചരിച്ചാല്‍ മതിയെന്നാണ് തീരുമാനമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ പെട്രോളിയം ട്രേഡേഴ്സ് പ്രസിഡന്റ് ഡേവിഡ്. ടി. മൂക്കന്‍ പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായി പെട്രോള്‍ പമ്പുകളില്‍ കറുത്ത കൊടിയും പ്രതിഷേധമറിയിച്ചുകൊണ്ടുള്ള ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ പെട്രോള്‍ ഡീലര്‍മാരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അടുത്തിടെ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രപെട്രോളിയം വകുപ്പുമന്ത്രി മണിശങ്കര്‍ അയ്യര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പമ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്.

പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധന പെട്രോളിയം ഡീലര്‍മാരെ പ്രതിസന്ധിയിലാക്കുമെന്നും ഡേവിഡ് മൂക്കന്‍ പറഞ്ഞു. വിലവര്‍ദ്ധനവു വഴി ഡീലര്‍മാര്‍ക്കു ലഭിക്കുന്ന കമ്മീഷനില്‍ കുറവുണ്ടാകുകയാണ് ചെയ്യുന്നത്. ഡീലര്‍മാരുടെ കമ്മഷന്‍ നിശ്ചിതനിരക്കായതു കൊണ്ടാണിത്. ഈ പ്രശ്നം പരിഹരിക്കാന്‍ വിലവര്‍ദ്ധനവിനൊപ്പം കമ്മീഷനും വര്‍ദ്ധിക്കുന്ന സമ്പ്രദായം നടപ്പില്‍ വരുത്തണമെന്നും ഡേവിഡ് മൂക്കന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+