Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ വാസ്തുനിര്‍മാണരീതി നടപ്പാക്കും

പത്തനംതിട്ട: ശബരിമലയില്‍ ഇനിമുതല്‍ എല്ലാവിധ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വാസ്തുശാസ്ത്രമനുസരിച്ച് നടപ്പാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി. രാമന്‍നായര്‍ അറിയിച്ചു. വാസ്തുശാസ്ത്രം അനുസരിച്ച് ശബരിമല ക്ഷേത്ര സമുച്ചയത്തെ ഉടന്‍ തന്നെ പുനക്രമീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത വാസ്തുശില്‍പ പണ്ഡിതനായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും വാസ്തുശാസ്ത്രമനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ശബരിമലയിലെ ശ്രീകോവിലിനോട് ചേര്‍ന്നുള്ള മണ്ഡപം ഫ്ലൈ ഓവര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍, തന്ത്രി, മേല്‍ശാന്തി, കീഴ്ശാന്തി, ദേവസ്വം മാനേജ-ര്‍ എന്നിവരുടെ ഓഫീസുകള്‍ എന്നിവ വാസ്തു ശാസ്ത്രത്തിന് യോജ-ിച്ച രീതിയിലാണോ നിര്‍മ്മിച്ചിരിക്കുന്നത് എന്നും പരിശോധിക്കും.

പതിനെട്ടാം പടിക്കു മുകളിലുള്ള ചുറ്റമ്പലത്തിന്റെ അതിര്‍ത്തിക്കുള്ളിലെ ക്രമീകരണങ്ങള്‍ ചിട്ടപ്പെടുത്തുകയായിരിക്കും ആദ്യം ചെയ്യുന്ന നടപടി. എന്നാല്‍ നിലവിലുള്ള ബഹുനില മന്ദിരങ്ങള്‍ പൊളിച്ചുമാറ്റില്ല. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ച 60 ഹെക്ടര്‍ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വാസ്തുശാസ്ത്രമനുസരിച്ചായിരിക്കും നടത്തുകയെന്നും ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+