അഞ്ച് വര്‍ഷം തികയാത്ത സ്കൂളുകള്‍ അടച്ചുപൂട്ടും: മന്ത്രി
തിരുവനന്തപുരം: അഞ്ച് വര്‍ഷത്തില്‍ കുറവ് പ്രവര്‍ത്തന കാലയളവുള്ള അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്കൂളുകള്‍ അടച്ചുപൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
പ്ലസ് ടു പരീക്ഷാ ഘടനയില്‍ മാറ്റം വരുത്തിയിട്ടേ സംസ്ഥാനത്ത് പൊതു പ്രവേശന പരീക്ഷ വേണ്ടെന്നുവയ്ക്കുന്ന കാര്യം ആലോചിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ 20 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും അംഗീകാരം നല്‍കില്ല. ഇവയുടെ കണക്കുകള്‍ എടുത്തുവരികയാണ്. പട്ടികയായ ശേഷം വിജ്ഞാപനം പുറപ്പെടുവിച്ച് പരാതികള്‍ ക്ഷണിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും.
പ്രദേശത്തുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളെ ബാധിക്കുന്നുവെന്നു തെളിഞ്ഞാല്‍ എത്ര വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളായാലും പൂട്ടേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications