കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി, സ്മാര്‍ട്ട് സിറ്റി എന്നിവയെപ്പറ്റി ധവളപത്രം വേണം: ജേക്കബ്ബ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലോട്ടറി, സ്മാര്‍ട്ട് സിറ്റി ഏര്‍പ്പാടുകളെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്ന് കേരളാകോണ്‍ഗ്രസ് നേതാവ് ടി.എം ജേക്കബ്ബ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഒറ്റനമ്പര്‍ ലോട്ടറി വീണ്ടും വ്യപകമായതിനു പുറകില്‍ കോടികളുടെ അഴിമതിയുണ്ടെന്ന ആക്ഷേപവും ലോട്ടറി മാഫിയ നല്‍കേണ്ട നികുതി ഒഴിവാക്കിക്കൊടുത്തതിനു പിന്നില്‍ ഉന്നതരുടെ ഗൂഢാലോചനയുണ്ടെന്ന പ്രചാരണവും കണക്കിലെടുത്ത് വസ്തുതകള്‍ ജനങ്ങള്‍ക്കു പിന്നില്‍ തുറന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഭാഗ്യക്കുറി പുനസ്ഥാപിച്ചുകൊണ്ടുളള പുതിയ ഉത്തരവില്‍ എന്‍ഫോഴ്സ്മെന്റ് വ്യവസ്ഥകള്‍ ബോധപൂര്‍വം ഇല്ലാതാക്കി അനധികൃതലോട്ടറിക്ക് മാര്‍ക്കറ്റ് തുറന്നുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. യാതൊരു നികുതിയും അടയ്ക്കാതെ അന്യസംസ്ഥാനഭാഗ്യക്കുറികള്‍ കേരളത്തിലെമ്പാടും വില്‍പന നടത്തുകയാണ്. പാലക്കാടും കൊച്ചിയും കേന്ദ്രീകരിച്ചുള്ള ചില ഏജന്‍സികളാണ് ഇതിനു പിന്നില്‍. സര്‍ക്കാര്‍ ഇതിനെല്ലാം ഒത്താശ ചെയ്യുന്നതിനു പിന്നില്‍ വന്‍അഴിമതിയുണ്ട്. ഖജനാവിന് കോടിക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയ ഈ ഇടപാടിനു പിന്നിലുള്ള എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ കരാര്‍ പ്രകാരമുളള തൊഴില്‍ നല്‍കിയില്ലെങ്കില്‍ സ്ഥലവും കെട്ടിടങ്ങളും തിരിച്ചെടുക്കുമെന്ന വ്യവസ്ഥ തന്നെ അപ്രായോഗികമാണ്. ഇന്റര്‍നെറ്റ് സിറ്റിക്കു നല്‍കുന്ന ഭൂമി അവര്‍ വന്‍കിട കമ്പനികള്‍ക്ക് മറിച്ചു നല്‍കുകയാണ് ചെയ്യുന്നത്. പാട്ടത്തിനു നല്‍കുന്ന ഭൂമി മാത്രമെ തിരിച്ചെടുക്കാന്‍ കഴിയൂ. ഇന്റര്‍നെറ്റ് സിറ്റിയിലൂടെ ഭൂമി ലഭിക്കുന്ന വിദേശകമ്പനികള്‍ അവിടെ കെട്ടിടങ്ങള്‍ പണിയും. പിന്നീടൊരിക്കലും ഈ ഭൂമി തിരിച്ചെടുക്കാന്‍ സാധിക്കില്ല.

സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ സര്‍ക്കാര്‍ ഓഹരി വിഹിതം സംബന്ധിച്ച നിയമപരമായ പ്രത്യാഘാതങ്ങള്‍ സര്‍ക്കാര്‍ മനപൂര്‍വം വിസ്മരിച്ചതാണെന്നും ജേക്കബ്ബ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X