Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രോളിംഗ് നിരോധന കാലത്തും വിദേശബോട്ടുകള്‍ മത്സ്യബന്ധനത്തിന്

കൊച്ചി: ട്രോളിംഗ് നിരോധനകാലത്തും മത്സ്യബന്ധനം നടത്തുന്ന വിദേശ ആഴക്കടല്‍ മത്സ്യബന്ധനക്കപ്പലുകള്‍ നിരോധനത്തിന്റെ ഫലം നശിപ്പിക്കുന്നു. ജൂണ്‍ 15 മുതല്‍ ട്രോളിംഗ് നിരോധനം നടപ്പില്‍ വന്നിട്ടും കേന്ദ്രാനുമതിയോടെയാണ് ഈ ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നത്.

കടലിന്റെ പാരിസ്ഥിതികവ്യവസ്ഥയെ ബാധിക്കുന്ന ഈ നടപടി കേരളത്തിലെ മത്സ്യസമ്പത്തിനെയാകെ ബാധിക്കുമെന്ന് കൊച്ചി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫിഷറീസിലെ പ്രൊഫസര്‍ ഡോ.ബി. മധുസൂദനക്കുറുപ്പ് പറഞ്ഞു.

ഇത്തരം ബോട്ടുകളെ നിരീക്ഷിക്കാനോ നിയന്ത്രണങ്ങളേര്‍പ്പെടുത്താനോ സംവിധാനങ്ങളില്ല. ഇവയ്ക്ക് കേന്ദ്രസര്‍ക്കാരാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുളള 32ഓളം ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള 100ഓളം ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

മുന്‍പ് കേരളത്തിലെ മത്സ്യബന്ധനബോട്ടുകള്‍ക്ക് 50 മീറ്റര്‍ ആഴം വരെ മാത്രമെ മത്സ്യബന്ധനം നടത്താനാകുമായിരുന്നുളളൂ. അപ്പോള്‍ ആഴക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ ഇത്തരം വിദേശബോട്ടുകള്‍ വേണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ ബോട്ടുകള്‍ക്കു തന്നെ 700 മീറ്റര്‍ ആഴത്തില്‍ പോകാമെന്നതു കൊണ്ട് വിദേശബാേേട്ടുകളുടെ സഹായം ആവശ്യമില്ല.

കേരളത്തിലെ ബോട്ടുകളും തൊഴിലാളികളും ട്രോളിംഗ് നിരോധനം മാനിച്ച് മത്സ്യബന്ധനം നടത്താതിരിക്കുമ്പോള്‍ വിദേശബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നത് നിരോധനത്തെ തന്നെ അപ്രസക്തമാക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+