ഇറാഖ് സ്ഫോടനത്തില്‍ 20 ട്രഫിക് പൊലീസുകാര്‍ മരിച്ചു
ബാഗ്ദാദ്: ഇറാഖിലെ ഇര്‍ബിലില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 20 ട്രാഫിക് പൊലീസുകാര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു.
കുര്‍ദിഷ് നഗരമായ ഇര്‍ബിലിലെ ട്രാഫിക് പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ ജൂണ്‍ 20 തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്. 200ഓളം ട്രാഫിക് പൊലീസുകാര്‍ കൂടിനിന്നിരുന്നതിനിടയിലേക്ക് വ്യാജപൊലീസ് വേഷം ധരിച്ചെത്തിയ ചാവേറാണ് ആക്രമണം നടത്തിയത്.
ഇറാഖിലെ എണ്ണഖനിയായ കിര്‍കുക്കിലേക്കുള്ള പ്രധാന പാതക്കു സമീപമായാണ് ബോംബുസ്ഫോടനമുണ്ടായത്.












Click it and Unblock the Notifications