ഓഹരി വിപണിയില്‍ വീണ്ടും കുതിച്ചുചാട്ടം
മുംബൈ: മുംബൈ ഓഹരി സൂചികയില്‍ വീണ്ടും കുതിച്ചുചാട്ടം. ജൂണ്‍ 20 തിങ്കളാഴ്ച സര്‍വകാല റെക്കോഡായ 7002 പോയിന്റ് വരെയെത്തിയ ഓഹരി സൂചിക ചൊവ്വാഴ്ച ഉച്ചക്ക് മറ്റൊരു സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുകയറി. ചൊവ്വാഴ്ച ഉച്ചക്കത്തെ വില്പനയില്‍ 7057.31 പോയിന്റ് വരെ ഓഹരി സൂചികയെത്തി.
തിങ്കളാഴ്ച 6984.50ല്‍ ക്ലോസ് ചെയ്ത ഓഹരി സൂചിക ചൊവ്വാഴ്ച 6985.91 പോയിന്റിലാണ് തുടങ്ങിയത്.
ഓട്ടോമൊബൈല്‍, സ്റീല്‍, ബാങ്കിംഗ്, സിമന്റ് എന്നീ മേഖലകളിലെ സ്ഥാപനങ്ങളുടെ ഓഹരികള്‍ വാങ്ങാനാണ് ആളുകള്‍ ചൊവ്വാഴ്ട കൂടുതല്‍ താത്പര്യം കാട്ടിയത്. റിലയന്‍സിന്റെ ഓഹരികളും നേട്ടമുണ്ടാക്കി. ആഗോള എണ്ണവില ഉയര്‍ന്നിട്ടുംമുംബൈ ഓഹരി വില സൂചിക തുടര്‍ച്ചയായ രണ്ടാം ദിവസവും ഉയര്‍ന്നു എന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications