ഹിമാചല്‍പ്രദേശില്‍ ബസ് മറിഞ്ഞ് 18 പേര്‍ മരിച്ചു
ധര്‍മശാല: ഹിമാചല്‍ പ്രദേശില്‍ ഒരു സ്വകാര്യബസ് കൊക്കയിലേക്കു മറിഞ്ഞ് 18 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു.
ജൂണ്‍ 20 തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഗുജറാത്തിലെ വഡോദരയില്‍ നിന്നും ബിഎസ്എന്‍എല്‍ ജോലിക്കാരേയും കൊണ്ട് മനാലിയിലേക്കു പോയിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.
മരിച്ച 18 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ബസില്‍ ആകെ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നതിനെ കുറിച്ച് വ്യക്തമായ കണക്കു ലഭിച്ചിട്ടില്ല. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ഒരു വളവില്‍ വച്ച് ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications