Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ മിഗ് വിമാനം തകര്‍ന്നുവീണു

ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് ജി-16 വിമാനം തകര്‍ന്നുവീണ് 14വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. സൈനികാഭ്യാസം നടത്തുകയായിരുന്ന വിമാനം നിലത്തിറങ്ങുന്നതിനിടെ ഒരു മരത്തില്‍ തട്ടിയാണ് അപകടം സംഭവിച്ചത്.

വിമാനത്തില്‍ ആകെ 19 സൈനികരായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ രണ്ടു പൈലറ്റുമാരടക്കമുള്ള മറ്റുള്ളവര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ അഞ്ചുപേരെ പ്രഥമശുശ്രൂഷക്കു ശേഷം വിട്ടയച്ചു.

പൂഞ്ചിലെ ഡെറാ കീ ഗലി ഹെലിപാഡില്‍ ഇറങ്ങുന്നതിനിടെ മരത്തില്‍ തട്ടി വിമാനത്തിന് തീപിടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൈലറ്റിന്റെ മുന്നറിയിപ്പു പ്രകാരം വിമാനത്തില്‍ നിന്നും താഴേക്കു ചാടിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.

മേജര്‍ ജനറലും കമാന്‍ഡിംഗ് ഓഫീസര്‍മാരും സൈനികാഭ്യാസം വീക്ഷിച്ചുനില്‍ക്കവെയാണ് അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+