ഖനിയപകടം: ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു
ഹസാരിബാഗ്: ജാര്‍ഖണ്ഡിലെ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ ഖനിയില്‍ കുടുങ്ങിയ നാലുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. നേരത്തെ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതോടെ ഖനിക്കുള്ളില്‍ പെട്ട 14 പേരില്‍ ആറുപേരുടെ മൃതദഹം കണ്ടെടുത്തു.
ഖനിക്കുളളിലെ ജോലികളുടെ മേല്‍നോട്ടം വഹിച്ചിരുന്ന സൂപ്പര്‍വൈസറുടെ മൃതദേഹവും ഇതിലുള്‍പ്പെടുന്നു.
ഖനിക്കുള്ളിലെ വെള്ളം വറ്റിച്ച് മറ്റുള്ള എട്ടുപേരെ കണ്ടെത്താനുളള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. അപകടത്തില്‍ പെട്ടവരില്‍ സൂപ്പര്‍വൈസര്‍ ഒഴികെ മറ്റെല്ലാവരും 18 വയസില്‍ താഴെയുള്ളവരാണ്.
ജൂണ്‍ 15നാണ് വെള്ളം ഇരച്ചുകയറി ഖനിയുടെ മേല്‍ക്കൂര തകര്‍ന്നു വീണ് ഇവര്‍ ഇതിനുള്ളിലകപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിരുന്ന കോള്‍ ഇന്ത്യാ ലിമിറ്റഡിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടം നടന്ന ഖനിയുടെ ചുമതലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെ കോള്‍ ഇന്ത്യാ ലിമിറ്റഡ് സസ്പെന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications