ബിജെപി നേതാവ് മുക്തര്‍ അബ്ബാസ് നഖ്വി അറസ്റില്‍
റാംപൂര്‍: ജനസംഘം നേതാവ് ദീന്‍ ദയാര്‍ ഉപാധ്യായയുടെ പ്രതിമ നീക്കം ചെയ്തതിനെതിരെ പ്രക്ഷോഭ പരിപാടി നടത്താന്‍ ശ്രമിച്ച ബിജെപി വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്വിയെ പൊലീസ് അറസ്റ് ചെയ്തു. ഏതാനും പാര്‍ട്ടി പ്രവര്‍ത്തകരെയും കസ്റഡിയിലെടുത്തിട്ടുണ്ട്.
ജൂണ്‍ 21 ചൊവ്വാഴ്ച പുലര്‍ച്ചെ സത്യഗ്രഹ പരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പായാണ് നഖ്വിയെ അറസ്റ് ചെയ്തത്. പ്രക്ഷോഭം തടസപ്പെടുത്താനാവില്ലെന്നും പ്രതിഷേധ പരിപാടികള്‍ തുടരുമെന്നും നഖ്വി പറഞ്ഞു.
നേരത്തെ പ്രഖ്യാപിച്ചിരുന്ന പ്രക്ഷോഭ പരിപാടിക്ക് അധികൃതര്‍ അനുവാദം നല്‍കിയിരുന്നതാണെന്നും എന്നാല്‍ അവസാന നിമിഷം അധികൃതര്‍ സത്യഗ്രഹം നടത്തുന്നത് തടയുകയാണ് ചെയ്തതെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications