പാകിസ്ഥാന്‍ ധാരണ ലംഘിച്ചു: പ്രധാനമന്ത്രി
ദില്ലി: പാക് അധീന കശ്മീരിന് പുറത്തുള്ള നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹുറിയത്ത് നേതാക്കളെ അനുവദിച്ചതിലൂടെ പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള ധാരണ ലംഘിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.
സര്‍ക്കാരിന്റെ പാകിസ്ഥാന്‍ നയത്തെ വിമര്‍ശിച്ച് മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയി എഴുതിയ കത്തിനുള്ള മറുപടിയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. നിയന്ത്രണരേഖ കടന്നുള്ള ഹുറിയത്ത് നേതാക്കളുടെ സന്ദര്‍ശനം സര്‍ക്കാര്‍ ശരിയായല്ല കൈകാര്യം ചെയ്തതെന്ന ആരോപണം പ്രധാനമന്ത്രി നിഷേധിച്ചു.
ശ്രീനഗര്‍-മുസാഫറഹാദ് ബസ് സര്‍വീസ് തുടങ്ങുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലെത്തിപ്പെട്ട ധാരണ പാകിസ്ഥാന്‍ ലംഘിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
കശ്മീര്‍ പ്രശ്നത്തില്‍ മൂന്നാമതൊരു കക്ഷിയെ ഇടപെടാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മന്‍മോഹന്‍സിംഗ് വ്യക്തമാക്കി.












Click it and Unblock the Notifications