Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രിസഭ വികസിപ്പിക്കും

ദില്ലി: കേരളത്തില്‍ നിന്നും എ.കെ ആന്റണി, വയലാര്‍ രവി എന്നിവരില്‍ ആരെയെങ്കിലും ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ ഈയാഴ്ചയോ അടുത്തയാഴ്ചയാദ്യമോ വികസിപ്പിക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ കേന്ദ്രത്തില്‍ നടന്നു വരികയാണ്.

മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് നഗരവികസനവകുപ്പുമന്ത്രി ഗുലാം നബി ആസാദ് ജൂണ്‍ 21 തിങ്കളാഴ്ച സോണിയാഗാന്ധിയുമായും പിന്നീട് പ്രധാനമന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നു.മന്ത്രിസഭക്കൊപ്പം എഐസിസിയിലും മാറ്റങ്ങളുണ്ടാകാന്‍ ഇടയുണ്ട്. പുതുതലമുറയെ പ്രതിനിധീകരിച്ച് രാഹുല്‍ ഗാന്ധിയേയോ സച്ചിന്‍ പൈലറ്റിനേയോ എഐസിസിയില്‍ ഉള്‍പ്പെടുത്തിയേക്കും.

കേരളത്തില്‍ നിന്നും എ.കെ ആന്റണിക്കും വയലാര്‍ രവിക്കുമാണ് സാധ്യതയുള്ളത്. ഏതെങ്കിലും കാരണവശാല്‍ ആന്റണി മന്ത്രിപദം നിരസിക്കുകയാണെങ്കില്‍ അദ്ദേഹത്തെ എഐസിസിയില്‍ ഉള്‍പ്പെടുത്തി വയലാര്‍ രവിക്ക് മന്ത്രിസ്ഥാനം നല്‍കാനാണ് സാധ്യത.

ജെഎംഎം നേതാവ് ഷിബു സോറന്‍, ജി.കെ വാസന്‍, ആനന്ദ് ശര്‍മ, പവന്‍ കുമാര്‍ ബന്‍സാല്‍, ചന്ദ്രശേഖര്‍ സാനു, എം. രാമദാസ് എന്നിവര്‍ക്കും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+