കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുദര്‍ശന്റെ പ്രസ്താവനയ്ക്കെതിരെ ഫെര്‍ണാണ്ടസ്

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ദിരാഗാന്ധിയെ പ്രകീര്‍ത്തിക്കുന്ന ആര്‍എസ്എസ് നേതാവ് കെ. എസ്. സുദര്‍ശന്റെ പ്രസ്താവനയോട് എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് വിയോജിപ്പ് പ്രകടിപ്പിച്ചു.

ആര്‍എസ്എസ് ഇന്ദിരാഗാന്ധിയെ ആരാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സുദര്‍ശന്റെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്ന് സുദര്‍ശനെഴുതിയ കത്തില്‍ ഫെര്‍ണാണ്ടസ് കുറ്റപ്പെടുത്തി. ജനവികാരം തന്റെ ഭരണത്തിന് എതിരാണെന്നറിഞ്ഞിട്ടും അധികാരം നിലനിര്‍ത്താനായി ഏകാധിപതിയായി മാറിയ ഭരണാധികാരിയായിരുന്നു ഇന്ദിരയെന്ന് കത്തില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് ചൂണ്ടിക്കാട്ടി.

ജര്‍മനിയില്‍ ഹിറ്റ്ലര്‍ ചെയ്തതു പോലെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ ആര്‍എസ്എസ് ആരാധിക്കുന്നുവെന്ന വസ്തുത തന്നെ അത്ഭുതപ്പെടുത്തുന്നു. രാഷ്ട്രശരീരത്തില്‍ ഇന്ദിര കുത്തിവച്ച അഴിമതികള്‍ പാര്‍ലമെന്റിനകത്തും പുറത്തും അഴിമതി സ്ഥാപിച്ച നേതാവെന്ന വിശേഷണമാണ് അവര്‍ക്കു നല്‍കുന്നത്- ഫെര്‍ണാണ്ടസ് ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X