എഞ്ചിനുമായി തീവണ്ടി കൂട്ടിമുട്ടി 18 പേര്‍ക്ക് പരിക്ക്
ജാര്‍ഖണ്ഡ്: ദില്ലിയില്‍ നിന്നും പുരിയിലേക്കു പോകുകയായിരുന്ന പുരുഷോത്തം എക്സ്പ്രസ് മറ്റൊരു തീവണ്ടി എഞ്ചിനുമായി കൂട്ടിമുട്ടി 18 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ്.
ജൂണ്‍ 20 തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ബിരാജ്പൂര്‍-ഖമാരിയ റെയില്‍വേ സ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന എഞ്ചിനില്‍ അതേ ട്രാക്കിലൂടെ വന്ന പുരുഷോത്തം എക്സ്പ്രസ് ഇടിക്കുകയായിരുന്നു. എക്സ്പ്രസ് തീവണ്ടിയുടെ ഡ്രൈവര്‍ക്കും അസിസ്റന്റിനും അപകടത്തില്‍ പരിക്കു പറ്റിയവരില്‍ ഉള്‍പ്പെടുന്നു.
പരിക്കേറ്റവരെ ജാംഷെഡ്പൂരിലെ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications