കേരളത്തില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താല്‍
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ജൂണ്‍ 22 ബുധനാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം.
ഹര്‍ത്താല്‍ നടത്താനുള്ള ബിജെപി തീരുമാനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി. കെ. കൃഷ്ണദാസാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന 12 ശതമാനം നികുതി ഒഴിവാക്കി സംസ്ഥാനത്തെ വിലവര്‍ധനവിന്റെ ഭാരത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു. വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഇടതുപാര്‍ട്ടികള്‍ നടത്തുന്ന സമരം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications