സിപിഎം സെക്രട്ടറിയേറ്റ് യോഗം തുടങ്ങി
തിരുവന്തപുരം: കഴിഞ്ഞയാഴ്ച രൂപീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെആദ്യയോഗം ജൂണ്‍ 21 ചൊവ്വാഴ്ച തിരുവനന്തപുരത്ത് തുടങ്ങി.
എ.കെ.ജി സെന്ററിലാണ് യോഗം നടക്കുന്നത്. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക്വിവിധ സംഘടനാ ചുമതലകള്‍ വിഭജിച്ചു നല്‍കാനുള്ള തീരുമാനം ഈ യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.
സംഘടനാപ്രശ്നങ്ങളും യോഗം ചര്‍ച്ച ചെയ്യും. പാര്‍ട്ടി നിയോഗിച്ച വിവിധ കമ്മീഷനുകളുടെപ്രവര്‍ത്തനം, വി. വി. ദക്ഷിണാമൂര്‍ത്തി സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്ന് ഒഴിവു വന്ന കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് മുതലായവ ഇതിലുള്‍പ്പെടുന്നു.












Click it and Unblock the Notifications