സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാന്‍ നിയമം
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാന്‍ നിയമമുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. രാമചന്ദ്രന്‍ പറഞ്ഞു. ആശുപത്രികള്‍ ചികിത്സിക്കായി ഈടാക്കുന്ന അമിത നിരക്ക് നിയന്ത്രിക്കുകയാണ് നിയമത്തിന്റെ ഉദ്ദേശ്യം.
സ്വകാര്യ ആശുപത്രികള്‍ക്ക് അംഗീകാരം നല്‍കിയാണ് നിയന്ത്രിക്കുക. ആശുപത്രികളെ ആറു തട്ടുകളിലായി വിഭജിക്കും. കേരള സ്വകാര്യ ആരോഗ്യ സംരക്ഷണ കൗണ്‍സില്‍ രൂപീകരിക്കും. ഇവയായിരിക്കുംആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക.
സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാരുടെ കുറവ് നികത്താനും സര്‍ക്കാര്‍ ശ്രമിക്കും. ബിരുദാനന്തര ബിരുദ പഠനത്തിന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അവസരമൊരുക്കാനാണിത്.
ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ള സ്ത്രീകളുടെ പ്രസവത്തിന് മുമ്പും പിമ്പുമുളള ആരോഗ്യ സുരക്ഷയ്ക്കായി ജനനി സുരക്ഷായോജന നടപ്പാക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി ഈ വര്‍ഷം സംസ്ഥാനത്ത് തുടങ്ങും. എല്ലാ സ്ത്രീകളും പ്രസവത്തിനായി ആശുപത്രികളിലെത്തണമെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ 50 സീറ്റുകള്‍ വീതം കൂട്ടുന്ന കാര്യം പരിഗണനയിലുണ്ട്. മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. നബാര്‍ഡ്, ഹഡ്കോ എന്നിവയുടെ സഹായത്തോടെയാണിത്. എയ്ഡ്സ് കൗണ്‍സിലിന് അനുവദിച്ച 22 കോടിയുടെ പദ്ധതിയും ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications