രമേശ് ചെന്നിത്തല പട്ടേലുമായി ചര്‍ച്ച നടത്തി
ദില്ലി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രമേശ് ചെന്നിത്തല കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി ദില്ലിയില്‍ ചര്‍ച്ച നടത്തി.
പട്ടേലിന്റെ വീട്ടില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരുനേതാക്കളും വെളിപ്പെടുത്തിയില്ല. കേരളത്തിലെ നേതാക്കളുമായി ജൂണ്‍ 21 ചൊവ്വാഴ്ച നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷമേ കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നതു സംബന്ധിച്ച അന്തിമതീരുമാനമുണ്ടാവുകയുള്ളൂവെന്ന് പട്ടേല്‍ പറഞ്ഞു. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി കൈകൊള്ളുന്ന തീരുമാനം എഐസിസി തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസ് വെളിപ്പെടുത്തുമെന്നും പട്ടേല്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ. കെ. ആന്റണി, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, വൈസ് പ്രസിഡന്റ് എ. സി. ജോസ്, വയലാര്‍ രവി എംപി, യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ എന്നിവരുമായി പട്ടേല്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തും. ഉമ്മന്‍ചാണ്ടിയും ആന്റണിയും ഉള്‍പ്പെടെയുള്ള നേതാക്കളുമായി സോണിയയും ചൊവ്വാഴ്ച ചര്‍ച്ച നടത്തിയേക്കും. ചര്‍ച്ചകളില്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസും പങ്കെടുക്കും.
കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഏതാണ്ട് ധാരണയായിട്ടുണ്ടെങ്കിലും മറ്റ് ഭാരവാഹികളെ കുറിച്ച് തീരുമാനമായിട്ടില്ല. ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചകളില്‍ ഭാരവാഹികളെ കുറിച്ച് ധാരണയായേക്കും.












Click it and Unblock the Notifications