ബുധനാഴ്ച മോട്ടോര്‍ വാഹനപണിമുടക്ക്
കോഴിക്കോട്: : പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ച കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ച് ജൂണ്‍ 22 ബുധനാഴ്ച സംസ്ഥാനത്തൊട്ടാകെ മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കും. സ്വകാര്യബസുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി കണ്‍വീനര്‍ എളമരം കരീം ആണ് ഈ വിവരം അറിയിച്ചത്.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പണിമുടക്ക്. ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ്, എസ്ടിയു, എച്ച്എംഎസ് തുടങ്ങിയ എല്ലാ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. സ്വകാര്യവാഹനങ്ങളും പണിമുടക്കുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications