ഖത്തര്‍ പ്രതിനിധിസംഘം കേരളത്തിലെത്തുന്നു
തിരുവനന്തപുരം: ഖത്തറില്‍ നിന്നുള്ള 23 അംഗ പ്രതിനിധിസംഘം ജൂണ്‍ 21 ചൊവ്വാഴ്ച കേരളം സന്ദര്‍ശിക്കുന്നതിനായെത്തും. രാത്രി എട്ടുമണിക്ക് തിരുവനന്തപുരത്തെത്തുന്ന സംഘം ബുധനാഴ്ച ടെക്നോപാര്‍ക്ക് സന്ദര്‍ശിക്കും. രാത്രി ഏഴിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ് എന്നിവരുമായി ചര്‍ച്ച നടത്തും.
23ന് കൊച്ചിയില്‍ ടൂറിസം, ആരോഗ്യം, അടിസ്ഥാനസൗകര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വ്യവസായികളുമായി ചര്‍ച്ച നടത്തിയ ശേഷം 24നു സംഘം ദോഹയിലേക്കു തിരിച്ചുപോകും.
കുവൈറ്റ് വിദേശകാര്യ സഹമന്ത്രി അഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ മഹമൂദ്, അംബാസിഡര്‍ യൂസഫ് ഹസന്‍ അല്‍സായി, ഖത്തര്‍ ഭരണകൂടത്തിലെ നയതന്ത്രമന്ത്രിമാരായ മുഹമ്മദ് ബലാല്‍, മുഹമ്മദ് അബ്ദുള്ള അല്‍ സൊബായി, ഏഷ്യന്‍ ആഫ്രിക്കന്‍ വകുപ്പു ഡയറക്ടര്‍ അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ് അന്‍കുലൈഫി എന്നിവരടങ്ങുന്ന പ്രതിനിധിസംഘമാണ് കേരളത്തിലെത്തുന്നത്.












Click it and Unblock the Notifications