Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വികസനം: ദില്ലിയില്‍ ജൂണ്‍ 25ന് ചര്‍ച്ച

ദില്ലി: ശബരിമല വികസനത്തിന് വനഭൂമി വിട്ടുനല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുള്ള നിബന്ധനകളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ജൂണ്‍ 25 ശനിയാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം നടക്കും.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരുടെ അധ്യക്ഷതയിലായിരിക്കും യോഗം. ശബരിമല വികസനത്തിന് വനഭൂമി വിട്ടുകിട്ടുന്നത് സംബന്ധിച്ചുള്ള രണ്ടാം ഘട്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ദേവസ്വം മന്ത്രി കെ.സി.വേണുഗോപാലും ടി.കെ.എ. നായരുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉന്നതതലയോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്.

ടി. കെ. എ. നായരുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര, വനം-പരിസ്ഥിതി സെക്രട്ടറിമാര്‍, വനം ഐജി, സംസ്ഥാന പൊതുഭരണ, വനം, ദേവസ്വം സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും.

വനഭൂമി വിട്ടുകിട്ടുന്നത് സംബന്ധിച്ച് ആശങ്കകള്‍ ആവശ്യമില്ലെന്നും പദ്ധതിയില്‍ വനം വകുപ്പിന്റെ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാവില്ലെന്നും ടി.കെ.എ. നായര്‍ ഉറപ്പ് നല്‍കിയതായി കെ.സി.വേണുഗോപാല്‍ ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സന്നിധാന വികസനത്തിനായി ചോദിച്ചിട്ടുള്ള 12.675 ഹെക്ടര്‍ ഭൂമി അനുവദിക്കുന്നതിന് വന്യജീവി ബോര്‍ഡിന്റെ അനുമതി ലഭിച്ചുകഴിഞ്ഞതായി മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+