ഹര്‍ത്താല്‍: സേ പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നതിനാല്‍ ജൂണ്‍ 22 ബുധനാഴ്ച നടത്താനിരുന്ന എസ്എസ്എല്‍സി സേ പരീക്ഷകള്‍ മാറ്റിവച്ചു. ഈ പരീക്ഷകള്‍ 24, 25 തീയതികളില്‍ നടത്തും.
വിദ്യാഭ്യാസമന്ത്രിയും ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
കേരള സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എം.ഫില്‍ ഇംഗ്ലീഷ് പരീക്ഷയുടെ അഭിമുഖവും 24ലേക്ക് മാറ്റി വച്ചിട്ടുണ്ട്.












Click it and Unblock the Notifications