Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷിബു ബേബി ജോണ്‍ യുഡിഎഫ് വിട്ടു

തിരുവനന്തപുരം: ഷിബു ബേബി ജോണ്‍ എംഎല്‍എ യുഡിഎഫ് വിട്ടു. ഇക്കാര്യം കാണിച്ച് ജൂണ്‍ 21 ചൊവ്വാഴ്ച നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് അദ്ദേഹം കത്തു നല്‍കി. പ്രതിപക്ഷത്ത് തനിക്ക് സീറ്റ് അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍എസ്പി.(ബി) പ്രവര്‍ത്തകനായി തുടരുമെന്ന് വ്യക്തമാക്കിയ ഷിബു ബേബി ജോണ്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയാറാണെങ്കില്‍ എംഎല്‍.സ്ഥാനം രാജി വയ്ക്കുമെന്നും അറിയിച്ചു.

മന്ത്രിസ്ഥാനം ഉപയോഗിച്ച് ബാബുദിവാകരന്‍ ആര്‍എസ്പി(ബി)യെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണയും ഇതിനുണ്ട്. ബാബു ദിവാകരനെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കണമായിരുന്നു- ഷിബു പറഞ്ഞു.

എ. വി. താമരാക്ഷന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പി വിഭാഗം നേരത്തെ തന്നെ യുഡിഎഫ് വിട്ടെങ്കിലും ഷിബു ബേബി ജോണ്‍ ഇതുവരെ യുഡിഎഫില്‍ തന്നെ തുടരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+