ഓടുന്ന തീവണ്ടിയില്‍ നിന്നും യാത്രക്കാരനെ പുറത്തേക്കെറിഞ്ഞു
ദില്ലി: ഓടുന്ന തീവണ്ടിയില്‍ നിന്നും യാത്രക്കാരനെ മോഷ്ടാക്കള്‍ പുറത്തേക്കെറിഞ്ഞു. ജൂണ്‍ 22 ബുധനാഴ്ച വടക്കു കിഴക്കന്‍ ദില്ലിയില്‍ മഹാനന്ദ എക്സ്പ്രസ് തീവണ്ടിയിലാണ് സംഭവമുണ്ടായത്.
ഓള്‍ഡ് ദില്ലി റെയില്‍വേ സ്റേഷനില്‍ നിന്ന് വലിയൊരു തുകയുമായി തീവണ്ടിയില്‍ കയറിയ റിസ്വാന്‍ എന്നയാളാണ് ആക്രമണത്തിനിരയായത്. പണം മോഷ്ടിക്കാനെത്തിയ നാലു പേര്‍ ഷാഹ്ദ്ര റെയില്‍വേ സ്റേഷനു സമീപത്തു വച്ച് ഇയാളെ തീവണ്ടിയില്‍ നിന്നും പുറത്തേക്കെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റു ചെയ്തിട്ടില്ല.












Click it and Unblock the Notifications