Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് എയര്‍ലൈന്‍സ് കമ്പനി തുടങ്ങും: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ബജറ്റ് എയര്‍ലൈന്‍സ് കമ്പനി തുടങ്ങാന്‍ തത്വത്തില്‍ ധാരണയായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃകയിലായിരിക്കും കമ്പനി തുടങ്ങുക. കമ്പനിയില്‍ 26 ശതമാനം ഓഹരി സര്‍ക്കാരിനും ബാക്കി വിദേശമലയാളികള്‍ക്കുമായിരിക്കും. വിമാനങ്ങള്‍ വാടകയ്ക്കെടുത്തായിരിക്കും സര്‍വീസ് നടത്തുക.

ഇക്കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനമായിട്ടില്ല. 26നു ചേരുന്ന നെടുമ്പാശേരി വിമാനത്താവള ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇതെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. വിദേശസര്‍വീസുകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.

ഇപ്പോഴത്തെ നിയമമനുസരിച്ച് അഞ്ചു വര്‍ഷം ആഭ്യന്തരസര്‍വീസ് നടത്തിയ കമ്പനികള്‍ക്കേ വിദേശസര്‍വീസ് നടത്താന്‍ സാധിക്കൂ. ഈ നിയമത്തില്‍ ഇളവു നല്‍കിയാല്‍ മാത്രമെ ബജറ്റ് വിമാനസര്‍വീസ് സാധ്യമാവുകയുള്ളൂവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+