Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് സിറ്റി കേരളത്തിന് ലഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിക്കെതിരെ ആരോപണങ്ങളുയര്‍ന്നിട്ടുണ്ടെങ്കിലും പദ്ധതി കേരളത്തിനു തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പദ്ധതിയുടെ ധാരണാപത്രം ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരുടെ മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. പദ്ധതി സംസ്ഥാനത്തിന് ലഭിക്കുന്നതിനെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളൊന്നും സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടില്ല. പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജൂണ്‍ 24ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂണ്‍ 22 ബുധനാഴ്ച മന്ത്രിസഭാതീരുമാനങ്ങള്‍ അറിയിക്കുന്നതിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ തീരത്ത് കരിമണല്‍ ഖനനം നടത്തുന്നതു സംബന്ധിച്ച് സമവായമുണ്ടായതിനു ശേഷമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കുകയുള്ളൂ. ബിഎംഡബ്ല്യു കമ്പനിയുടെ പദ്ധതി കേരളത്തിന് തന്നെ ലഭിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+