ഹര്‍ത്താല്‍, പണിമുടക്ക്: ജനജീവിതം സ്തംഭിച്ചു
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലും മോട്ടോര്‍ തൊഴിലാളികളുടെ പണിമുടക്കും ജൂണ്‍ 22 ബുധനാഴ്ച കേരളത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചു.
പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനോടുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് സ്വകാര്യ ബസ് ഉടമകള്‍ സംസ്ഥാനത്ത് ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ടാക്സികളും ഓട്ടോകളും ലോറികളും നിരത്തിലിറങ്ങിയില്ല.
ഹര്‍ത്താലും പണിമുടക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത കൗണ്‍സിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ്. പാല്‍, പത്രം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. മോട്ടോര്‍ തൊഴിലാളികളുടെ പണിമുടക്കും വൈകുന്നേരം ആറ് വരെയാണ്.












Click it and Unblock the Notifications