കനത്ത മഴയില്‍ കണ്ണൂരില്‍ രണ്ടു മരണം
തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്ത് കനത്ത മഴയും കടല്‍ക്ഷോഭവും ദുരന്തം വിതച്ചു. ജൂണ്‍ 21 ചൊവ്വാഴ്ച കാലവര്‍ഷക്കെടുതിയില്‍ രണ്ടു പേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കണ്ണൂരിലാണ് രണ്ടു പേര്‍ മരിച്ചത്. കണ്ണൂര്‍ എരയില്‍ അരുണ്‍ (22), പാനൂര്‍ അണിയാരം കണിയാറയ്ക്കല്‍ പരേതനായ അച്യുതന്റെ ഭാര്യ നാണി (68) എന്നിവരാണ് മരിച്ചത്. ഇരുവരും ഒഴുക്കില്‍പ്പെട്ട് പുഴയില്‍ വീണ് മരിക്കുകയായിരുന്നു.
ഇടുക്കിയ അടിമാലിയില്‍ നിര്‍മാണത്തിലായിരുന്ന സ്കൂള്‍ കെട്ടിടം തകര്‍ന്ന് 21 പേര്‍ക്ക് പരിക്കേറ്റു. സെന്റ് മേരീസ് സ്കൂളിലുണ്ടായ അപകടത്തില്‍ 20 കുട്ടികള്‍ക്കും ടീച്ചര്‍ക്കുമാണ് പരിക്കേറ്റത്.
ആലപ്പുഴയില്‍ രൂക്ഷമായ കടലാക്രമണത്തില്‍ ആറ് വീടുകള്‍ ഒഴുകിപ്പോയി. ഏതാനും വീടുകള്‍ തകര്‍ന്നു. ഇവിടെ കടല്‍ പതിനഞ്ച് മീറ്ററോളം കയറി. കടലാക്രമണത്തെ തുടര്‍ന്ന് കൊല്ലത്തെ ചവറയില്‍ 10 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഏതാനും വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ അരകിലോമീറ്ററോളം കടല്‍ കയറിയിട്ടുണ്ട്. കാസര്‍കോട് കസബ കടപ്പുറത്ത് 62 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.












Click it and Unblock the Notifications