Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി: ചര്‍ച്ച അന്തിമഘട്ടത്തില്‍

ദില്ലി: കെപിസിസി പ്രസിഡന്റിനെയും ഭാരവാഹികളെയും നിശ്ചയിക്കുന്നതു സംബന്ധിച്ച ദില്ലിയില്‍ നടക്കുന്ന ചര്‍ച്ച അന്തിമഘട്ടത്തിലെത്തി. വിവിധ നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ചര്‍ച്ച പൂര്‍ത്തിയാക്കിയതിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിലേക്ക് മടങ്ങി. എ കെ. ആന്റണി, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ എന്നിവരും സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി.

കെപിസിസി പ്രസിഡന്റിന്റെയും ഭാരവാഹികളുടെയും പ്രഖ്യാപനം വൈകിക്കരുതെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് ചില സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലെയും പ്രസിഡന്റിനെ പ്രഖ്യാപിക്കാമെന്ന നിര്‍ദേശം ഹൈക്കമാന്റ് മുന്നോട്ടുവച്ചെങ്കിലും മുഖ്യമന്ത്രി അത് തള്ളി.

കെപിസിസി പ്രസിഡന്റിനെ ആദ്യം പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും മറ്റു ഭാരവാഹികളുടെ പ്രഖ്യാപനം നടത്തുന്നത്. കെപിസിസി പ്രസിഡന്റായിരിക്കും ഭാരവാഹികളെ പ്രഖ്യാപിക്കുന്നത്. ഭാരവാഹികളെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ഉമ്മന്‍ചാണ്ടിയും ആന്റണിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ച ചെയ്താണ് ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രമേശ് ചെന്നിത്തലയായിരിക്കും ഈ പട്ടിക കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന് കൈമാറുക. നിലവിലുള്ള ചില ഭാരവാഹികളുടെ പേരുകള്‍ പട്ടികയില്‍ ഇല്ലെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+