നാരായണപ്പണിക്കര്‍ വീണ്ടും എന്‍എസ്എസ് സെക്രട്ടറി
ചങ്ങനാശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി പി. കെ. നാരായണപ്പണിക്കരെ വീണ്ടും തിരഞ്ഞെടുത്തു. നരേന്ദ്രന്‍ നായരെ ട്രഷറായും ഡയറക്ടര്‍മാരുടെ യോഗം തിരഞ്ഞെടുത്തിട്ടുണ്ട്.
ജൂണ്‍ 22 ബുധനാഴ്ച പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് സമ്മേളനമാണ് നാരായണപ്പണിക്കരെ വീണ്ടും തിരഞ്ഞെടുത്തത്. തുടര്‍ച്ചയായി എട്ടാം തവണയാണ് പണിക്കര്‍ എന്‍എസ്എസ് പ്രസിഡന്റാകുന്നത്.
സൊസൈറ്റി അസിസ്റ്റന്റ് സെക്രട്ടറി ജ-ി.സുകുമാരന്‍ നായരാണ് പണിക്കരുടെ പേര് ജ-നറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. ഇതിനെ പ്രതിനിധി സഭായോഗം ഏകകണ് ഠമായി അംഗീകരിക്കുകയായിരുന്നു.
27 അംഗ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഒഴിവു വന്ന ഒന്‍പതു പേരെയും പ്രതിനിധി യോഗം തിരഞ്ഞെടുത്തു. പി.കെ.നാരായണ പണിക്കര്‍, ജ-ി.സുകുമാരന്‍ നായര്‍, ആര്‍.ഗോപാലന്‍ നായര്‍, ബി.രാധാകൃഷ്ണ പ്രസാദ്, പി.കെ.പ്രഭാകരന്‍ നായര്‍, എന്‍.വി.അയ്യപ്പന്‍ പിള്ള, കലഞ്ഞൂര്‍ മധു, കെ.എന്‍.വിശ്വനാഥന്‍, ഡോ.എസ്.ആര്‍.രാജ-ഗോപാല്‍ എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
എന്‍എസ്എസ്സിന്റെ ബജറ്റും 2004-05 വര്‍ഷത്തെ ഭരണറിപ്പോര്‍ട്ടും ബജറ്റ് യോഗം പാസാക്കി. മന്നത്തു പത്മനാഭന്റെ സമാധിയില്‍ പുഷ്പാര്‍ച്ചനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.












Click it and Unblock the Notifications