Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളക്കണക്കു കൊണ്ട് ന്യൂനപക്ഷപദവി ലഭിക്കില്ല: എന്‍എസ്എസ്

ചങ്ങനാശേരി: കള്ളക്കണക്കു കൊണ്ട് ന്യൂനപക്ഷപദവി നേടിയെടുക്കാനാവില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപണിക്കര്‍. എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ പദവി നിശ്ചയിക്കേണ്ടത് അതാത് സംസ്ഥാനങ്ങളിലെ ജനസംഖ്യയനുസരിച്ചായിരിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണം. ഇതനുസരിച്ച് ജനസംഖ്യയുടെ 50 ശതമാനത്തില്‍ താഴെ വരുന്നവര്‍ക്കേ ന്യൂനപക്ഷമെന്ന പദവി നല്‍കേണ്ടതുളളൂ.

കഴിഞ്ഞ 50 വര്‍ഷമായി കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷപ്ര്ീണനവും പിന്നോക്കസമുദായ പ്രീണനവും നടത്തി വരികയാണ്. ഒരു സമുദായം തന്നെയാണ് ഈ രണ്ട് അവകാശങ്ങളും നേടിയെടുക്കുന്നത്. മറ്റ് ഭൂരിപക്ഷസമുദായങ്ങള്‍ക്ക് ഇനിയും ഇതിനോട് സഹിഷ്ണുത പുലര്‍ത്താനാവില്ല.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സമവായത്തിന്റെ ആവശ്യമില്ലെന്നും നാരായണപണിക്കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+