കേരളത്തില്‍ ഖത്തര്‍ കോണ്‍സുലേറ്റ് തുറക്കും
ദുബായ്: ഖത്തറില്‍ തൊഴിലന്വേഷിക്കുന്ന മലയാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കേരളത്തില്‍ ഖത്തര്‍ കോണ്‍സുലേറ്റ് തുറക്കാന്‍ ആലോചിക്കുന്നു.
ഖത്തറിലെ ഊര്‍ജ-വ്യവസായ സഹമന്ത്രി അബ്ദുള്ള ബിന്‍ ഹമാദ് അല്‍ അത്തിയ കെ. സി. ജോസഫ് എംഎല്‍എക്ക് ഇതുസംബന്ധിച്ച ഉറപ്പു നല്‍കി. ദോഹയിലെ ഇന്ത്യന്‍ നേതാക്കളുടെ ഒരു കൂടിച്ചേരലിനിടെയാണ് ഇരുവരും ചര്‍ച്ച നടത്തിയത്.
ഇന്ത്യക്കാര്‍ക്കുള്ള വിസ ചട്ടങ്ങള്‍ കടുത്തതായതു കാരണം ഖത്തറിലെ ഇന്ത്യന്‍ കമ്പനികള്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ ജോസഫ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഖത്തറിലെ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.












Click it and Unblock the Notifications