ഖത്തര്‍ സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: നിക്ഷേപസാധ്യതകള്‍ പഠിക്കാനായി കേരളത്തിലെത്തിയ ഖത്തര്‍ ഉന്നതതലസംഘം ജൂണ്‍ 22 ബുധനാഴ്ച വൈകീട്ട് ഏഴരക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായമന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ് എന്നിവരുമായി ചര്‍ച്ച നടത്തും.
ബുധനാഴ്ച രാവിലെ ഇവര്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് സംഘം സംസ്ഥാനത്തെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സംഘത്തെ മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ്, ഐടി സെക്രട്ടറി പി. എച്ച്. കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
സംഘം വ്യാഴാഴ്ച കൊച്ചിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും വ്യവസായ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. 24ന് സംഘം തിരിച്ചു പോകും.












Click it and Unblock the Notifications