കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമേശ് ചെന്നിത്തല സോണിയയുമായി ചര്‍ച്ച നടത്തി

  • By Staff
Google Oneindia Malayalam News

ദില്ലി: കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. കെപിസിസി ഭാരവാഹികളെ പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സോണിയ രമേശ് ചെന്നിത്തലയുമായി സംസാരിച്ചതായാണ് സൂചന.

എന്നാല്‍ സോണിയയുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രമേശ് ചെന്നിത്തല തയ്യാറായില്ല. തന്റെ ചുമതലയിലുള്ള സംസ്ഥാന കാര്യങ്ങള്‍ വിശദീകരിക്കാനായിരുന്നു സോണിയയെ കണ്ടതെന്ന് രമേശ് വ്യക്തമാക്കി. സംഘടനാ കാര്യങ്ങളും സോണിയയുമായിചര്‍ച്ച ചെയ്തു.

കെപിസിസി പ്രസിഡന്റിനെയും ഭാരവാഹികളെയും നിശ്ചയിക്കുന്നതിന് കെപിസിസി യോഗം സോണിയാഗാന്ധിയെ ചുമതലപ്പെടുത്തിയ സാഹചര്യത്തില്‍ അതേ കുറിച്ച് താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.കെ.ആന്റണി, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിള്ള, യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ എന്നിവര്‍ സോണിയയുമായി ചര്‍ച്ച നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X