ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ ഹൈദരാബാദിലേക്ക്
ദുബായ്: ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ ജൂണ്‍ 23 വ്യാഴാഴ്ച ഹൈദരാബാദ് സന്ദര്‍ശിക്കും. സ്മാര്‍ട്ട് സിറ്റിയുടെ മാതൃകയില്‍ ഹൈദരാബാദില്‍ ഐസിടി ബിസിനസ് പാര്‍ക്ക് സ്ഥാപിക്കുകയാണ് സന്ദര്‍ശനലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത് കേരളത്തിന്റെ സ്മാര്‍ട്ട് സിറ്റി മോഹങ്ങളെ ബാധിച്ചേക്കും
ഇതിനിടെ ഭൂമി തിരിച്ചെടുക്കുന്നതുള്‍പ്പെടെയുളള നിബന്ധനകള്‍ കേരള സര്‍ക്കാര്‍ മുന്നോട്ടു വച്ചാല്‍ അംഗീകരിക്കാനാവില്ലെന്ന് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ഉപാധികള്‍ മുന്നോട്ടു വച്ചാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി തന്നെ റദ്ദാക്കിയേക്കും. ഹൈദരാബാദില്‍ പദ്ധതി ആരംഭിക്കുന്നതു കൊണ്ടുമാത്രം സ്മാര്‍ട്ട് സിറ്റി പദ്ധതി നഷ്ടപ്പെടില്ലെന്നാണ് ഇന്റര്‍നെറ്റ് അധികൃതരുടെ ഭാഷ്യമെങ്കിലും ഹൈദരാബാദില്‍ പദ്ധതി ആദ്യം തുടങ്ങിയാല്‍ അത് കൊച്ചിയെ ബാധിക്കും. ഹൈദരാബാദ് പദ്ധതി പൂര്‍ത്തിയാകുന്നതു വരെ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപടികള്‍ നിര്‍ത്തിവക്കാനും വേണ്ടി വന്നാല്‍ റദ്ദാക്കാനും സാധ്യതയുണ്ട്.
കേരളത്തില്‍ പദ്ധതിയെപ്പറ്റിയുള്ള വിവാദങ്ങളും എതിര്‍പ്പുകളും ചൂടുപിടിക്കുമ്പോള്‍ 2000 ഏക്കര്‍ സ്ഥലം പദ്ധതിക്കായി തീര്‍ത്തും സൗജന്യമായി നല്‍കാമെന്ന് ആന്ധ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ജൂലൈ ഒന്‍പതിന് യുഎഇയില്‍ എത്തുന്ന ആന്ധ്ര മുഖ്യമന്ത്രി ഇന്റര്‍നെറ്റ് സിറ്റി അധികൃതരുമായി ചര്‍ച്ച നടത്തുന്നുമുണ്ട്.












Click it and Unblock the Notifications