സ്പോര്‍ട്സ് ക്വാട്ടയില്‍ 95 പേരെ ഉടന്‍ നിയമിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ നിന്ന് 95 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
1997 മുതല്‍ 2001 വരെ യോഗ്യത നേടിയ 95 പേരെയാണ് ഉടന്‍ നിയമിക്കുന്നത്. 100 പേരെയാണ് നിയമനത്തിനായി തിരഞ്ഞെടുത്തിരുന്നതെങ്കിലും അഞ്ച് പേരുടെ കാര്യത്തില്‍ കോടതി ഉത്തരവ് തടസം നില്‍ക്കുന്നതിനാല്‍ 95 പേരെ മാത്രമേ ഉടന്‍ നിയമിക്കാനാവൂവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജൂണ്‍ 22 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
1996 വരെ യോഗ്യത നേടിയ എല്ലാവര്‍ക്കും നിയമനം നല്‍കിയിട്ടുണ്ട്. 2002 മുതല്‍ 2004 വരെയുള്ള കാലത്ത് യോഗ്യത നേടിയ 60 പേരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം പേരെ 20 പേരെ വീതം സ്പോര്‍ടസ് ക്വാട്ടയില്‍ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications