ബിജെപി ഒരാഴ്ചത്തെ പ്രതിഷേധത്തിന്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന 12 ശതമാനം നികുതി കുറച്ച് പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിന്റെ ഭാരം കുറയ്ക്കണമെന്ന ബിജെപിയുടെ ആവശ്യത്തോട് കുറ്റകരമായ മൗനമാണ് മുഖ്യമന്ത്രി പുലര്‍ത്തുന്നതെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഒരാഴ്ചക്കാലം പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കും. ജൂലൈ ഒന്നിന് പ്രധാനകേന്ദ്രങ്ങളില്‍ ധര്‍ണയും യോഗങ്ങളും നടത്തും.
ജൂണ്‍ 22 ബുധനാഴ്ച ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണവും സമാധാനപരവുമാണെന്ന് ശ്രീധരന്‍പിള്ള അവകാശപ്പെട്ടു. സ്വമേധയാ ഹര്‍ത്താലുമായി സഹകരിച്ച് ജനങ്ങള്‍ പ്രതിഷേധത്തിന് പൂര്‍ണപിന്തുണ നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications