ചികിത്സാരംഗം നിയന്ത്രിക്കാന്‍ നിയമം വരുന്നു
ദില്ലി: ആയുര്‍വേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി തുടങ്ങിയ സമ്പ്രദായങ്ങളിലെ ചികിത്സയും വിദ്യാഭ്യാസവും നിയന്ത്രിക്കുന്നതിനുള്ള നിയമം കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
ഇതിനായി കേന്ദ്ര ഫാര്‍മസി കൗണ്‍സില്‍ രൂപീകരിക്കാനുള്ള നിര്‍ദേശം നിയമത്തിലുണ്ടാവും. ഫാര്‍മസിസ്റുകളുടെ രജിസ്റര്‍ തയ്യാറാക്കാനും ഈ മേഖലകളിലെ വിദ്യാഭ്യാസത്തിന് ഏകീകൃത നിലവാരം ഉറപ്പുവരുത്തുന്നതിനും നിയമത്തില്‍ നിര്‍ദേശങ്ങളുണ്ടാവും.
യോഗ്യതയില്ലാത്തവര്‍ ഈ മേഖലയില്‍ ചികിത്സ നടത്തുന്നത് തടയാനാണ്ഈ നടപടിയെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.












Click it and Unblock the Notifications