റെയില്‍വെ ജീവനക്കാര്‍ക്ക് സൗജന്യ യാത്രാ പാസ് തുടരും
ദില്ലി: റെയില്‍വെ ജീവനക്കാര്‍ക്ക് സൗജന്യ യാത്രാപാസ് നല്‍കുന്നത് തുടരരുതെന്ന ചെലവ് പരിഷ്കരണ കമ്മിഷന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളി.
പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജിയാണ് മന്ത്രിസഭായോഗത്തിനു ശേഷം സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.
ആഗോളമായി അംഗീകരിക്കപ്പെട്ട ഒരു ആനുകൂല്യമാണിതെന്ന് കേന്ദ്രമന്ത്രിസഭ അഭിപ്രായപ്പെട്ടു. കമ്മിഷന്റെ നിര്‍ദേശം അംഗീകരിക്കാന്‍ നേരത്തെ റെയില്‍വെ മന്ത്രാലയം വിസമ്മതിച്ചിരുന്നു.












Click it and Unblock the Notifications