സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നിയമം
ദില്ലി: കുടുംബങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
ശാരീരികമോ ലൈംഗികമോ വാക്കുകൊണ്ടോ സാമ്പത്തികമോ ആയ പീഡനങ്ങളെ കുടുംബത്തിലെ സ്ത്രീകള്‍ക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ നേരെ സ്ത്രീധനത്തെ ചൊല്ലി ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും ഈ നിയമത്തിന് കീഴില്‍ വരും.
കുടുംബങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കാന്‍ പൊതുശിക്ഷാനിയമം പലപ്പോഴും അപര്യാപ്തമായതിനാലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് മന്ത്രിസഭായോഗത്തിനു ശേഷം പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി അറിയിച്ചു.
സ്ത്രീകളെ പീഡകരില്‍ നിന്നും സംരക്ഷിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പുതിയ നിയമം കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നുണ്ട്.












Click it and Unblock the Notifications