ജയക്കെതിരെയുള്ള കേസിലെ വിധി ജൂണ്‍ 27ന്
ബാംഗ്ലൂര്‍: ജയലളിതക്കെതിരായ ലണ്ടന്‍ ഹോട്ടല്‍ കേസും അനിധികൃത സ്വത്തു കേസും ഒന്നായിക്കാണണമെന്ന ഹര്‍ജിയിലുള്ള വിധി പ്രത്യേക കോടതി ജൂണ്‍ 27 ലേക്കു മാറ്റി.
ജൂണ്‍ 23 വ്യാഴാഴ്ച കേസ് പരിഗണനക്കു വന്നപ്പോള്‍ ലണ്ടന്‍ ഹോട്ടല്‍ കേസിലുള്‍പ്പെട്ട ടി. ടി. വി. ദിനകരന്റെ വക്കീല്‍ നരേന്ദ്രന്‍ കേസ് മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. കേസ് വാദിക്കുന്ന സീനിയര്‍ വക്കീല്‍ എന്‍.കുമാറിന് ഹാജരാകാന്‍ സാധിക്കാത്തതു കൊണ്ട് കേസ് ജൂണ്‍ 24ലേക്കു മാറ്റണമെന്നാണ് നരേന്ദ്രന്‍ ആവശ്യപ്പെട്ടത്. ഇതെത്തുടര്‍ന്ന് കേസ് 27ലേക്കു മാറ്റി ജസ്റിസ് എ.എസ് പച്ചാപുരെ ഉത്തരവിടുകയായിരുന്നു.
ജൂണ്‍ 27ന് കേസില്‍ വിധി പറയുമെന്നും അതിനു മുന്‍പ് ദിനകരന്റെ വക്കീലിന് തന്റെ വാദം ബോധിപ്പിക്കാന്‍ സാധിക്കുമെന്നും പച്ചാപുരൈ പറഞ്ഞു.
ജൂണ്‍ 22ന് കേസുകള്‍ ഒന്നായി പരിഗണിക്കുവാനുള്ള തെളിവുകള്‍ ഹാജരാക്കാനുണ്ടെന്നു പറഞ്ഞ ജയലളിതയുടെ വക്കീല്‍ എന്‍.ജ്യോതിയുടെ വാദം കോടതി അംഗീകരിച്ചിരുന്നു.












Click it and Unblock the Notifications