Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎംഡബ്ല്യു പദ്ധതി അനിശ്ചിത്വത്തില്‍

തിരുവനന്തപുരം: പ്രമുഖ ജര്‍മന്‍ വാഹനകമ്പനിയായ ബിഎംഡബ്ലൂവിന്റെ നിര്‍മാണയൂണിറ്റ് കൊച്ചിയില്‍ സ്ഥാപിക്കാനായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നു കാണിച്ച് കമ്പനിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയതായും അദ്ദേഹം അറിയിച്ചു.

നിര്‍മാണയൂണിറ്റ് കേരളത്തില്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച പ്രതീക്ഷകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ല. നിര്‍മാണരംഗത്തുള്ള കേരളത്തിന്റെ പിന്നോക്കാവസ്ഥയാണ് കമ്പനിയെ ആശങ്കയിലാക്കുന്നത്. മാത്രമല്ല കേരളത്തില്‍ ഇതുവരെ പ്രമുഖ നിര്‍മാണയൂണിറ്റുകളൊന്നും തന്നെ സ്ഥാപിച്ചിട്ടില്ല. വാഹനവ്യവസായ രംഗത്ത് പ്രഗത്ഭരായവരെ കേരളത്തില്‍ ലഭിക്കില്ലെന്ന ആശങ്കയും കമ്പനിക്കുണ്ട്.

അനാവശ്യമായ വിവാദങ്ങളുണ്ടാകുമെന്നതിനാല്‍ ബിഎംഡബ്ലൂ കമ്പനിക്ക് ഉറപ്പുനല്‍കിയിട്ടുള്ള കാര്യങ്ങള്‍ താന്‍ വിശദീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ നിര്‍മാണയൂണിറ്റു സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിഎംഡബ്ല്യൂ അധികൃതര്‍ ഇതുവരെ മൂന്നുതവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+