തൊഴിലാളി സമരം സിഐടിയു പിന്‍വലിക്കില്ല
കൊച്ചി: തോട്ടം തൊഴിലാളികളുടെ വേതന വ്യവസ്ഥ പുതുക്കുന്നതു സംബന്ധിച്ച് ഏകപക്ഷീയമായ വിജ്ഞാപനമാണ് സര്‍ക്കാര്‍ പുറത്തിറക്കിയതെന്നും ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ സമരം പിന്‍വലിക്കാനാവില്ലെന്നും സിഐടിയു അറിയിച്ചു.
പുതിയ കൂലി നിരക്ക് വിജ്ഞാപനം തോട്ടം ഉടമകളെ രക്ഷിക്കാനാണെന്ന് സി.ഐ.ടി.യു നേതാവ് ലാലാജി ബാബു ആരോപിച്ചു. ചര്‍ച്ചകളിലൂടെ തോട്ടം ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഇടയില്‍ ധാരണയുണ്ടാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കൂലി വ്യവസ്ഥ പരിഷ്ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതു മൂലം വര്‍ഷങ്ങളായി ലഭിക്കേണ്ട വേതന കുടിശിക തൊഴിലാളികള്‍ക്ക് നഷ്ടമാകും.
2002 ഏപ്രില്‍ ഒന്നിന് പുതുക്കേണ്ട വേതന വ്യവസ്ഥയാണ് ഇപ്പോള്‍ പരിഷ്ക്കരിച്ചത്. ഇതിലൂടെ മൂന്നു വര്‍ഷത്തെ കുടിശിക തൊഴിലാളികള്‍ക്ക് നഷ്ടമാകും. ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തിയിരുന്നെങ്കില്‍ ഇതൊഴിവാക്കാമായിരുന്നു. തമിഴ്നാട്ടിനെക്കാള്‍ കുറഞ്ഞ കൂലി വ്യവസ്ഥയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത് - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications